മതസൗഹാർദത്തിന്റെ പാഠം പകർന്നുനൽകിയവരാണ് കാസർകോട്ടെ ഖാസിമാർ -സാദിഖലി തങ്ങൾ

തളങ്കര : മതസൗഹാർദം കാത്തുസൂക്ഷിക്കാൻ എന്നും കാസർകോട്ടെ ഖാസിമാർക്ക് കഴിഞ്ഞിട്ടുണ്ടെന്നും ആ പാരമ്പര്യം നിലനിർത്തുകയെന്ന വലിയൊരു ദൗത്യം നിർവഹിക്കാൻ പുതിയ ഖാസിക്ക് സാധിക്കുമെന്നും പാണക്കാട് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങൾ പറഞ്ഞു. സമൂഹത്തിന്റെ എന്നതിലുപരി കാസർകോടിന്റെ ഖാസിയായിട്ടാണ് കാസർകോട്ടുകാർ ഖാസിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ പുതിയ ഖാസിയായി ചുമതലയേറ്റ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കൊയ്യോട് പി.പി.ഉമർ മുസ്‌ലിയാരെ ഖാസിയുടെ തലപ്പാവും ശിരോവസ്ത്രവും അണിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി പരിസരത്ത്‌ നടന്ന ചടങ്ങ് സമസ്ത പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡന്റ്‌ എൻ.എ.നെല്ലിക്കുന്ന് അധ്യക്ഷനായി.

കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങൾ, മംഗളൂരു ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് തങ്ങൾ, എൻ.പി.എം.സൈനുൽ ആബിദീൻ തങ്ങൾ, കുമ്പോൽ കെ.എസ്.അലി തങ്ങൾ, അബ്ദുൽ മജീദ് ബാഖവി, എം.എസ്.മദനി തങ്ങൾ, സി.ടി.അഹ്‌മദലി, അബ്ദുൽ റഹ്‌മാൻ കല്ലായി, യഹ്‌യ തളങ്കര, അബ്ദുൽകരീം കോളിയാട്, എ.അബ്ദുൽ റഹ്‌മാൻ, സി.എച്ച്.മുഹമ്മദ്‌ കുഞ്ഞി, അഹ്‌മദ്‌ മഖ്സൂറ്, കെ.ബി.മുഹമ്മദ്‌ കുഞ്ഞി, മാഹിൻ കേളോട്ട്, എം.എച്ച്.മഹമൂദ്, അബ്ദുള്ള ഫൈസി, അബ്ദുൽബാരി ഹുദവി എന്നിവർ സംസാരിച്ചു.