റോഡപകടങ്ങളില്ലാതാക്കാൻ റോട്ടറിയുടെ ബോധവത്കരണ യാത്ര തുടങ്ങി

കാഞ്ഞങ്ങാട് : റോഡപകടമില്ലാതാക്കാനായി പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും സഹകരണത്തോടെ റോട്ടറി പ്രവർത്തകർ നടത്തുന്ന ബോധവത്കരണയാത്ര കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. റോഡ്‌സുരക്ഷാ ബോധവത്കരണസന്ദേശം പ്രചരിപ്പിച്ച് എൽ.ഇ.ഡി. സ്‌ക്രീൻ ഘടിപ്പിച്ച വാഹനമാണ് ജില്ലയിലുടനീളം പര്യടനം നടത്തുന്നത്. റോട്ടറിയുടെ ദൗത്യത്തിൽ മോട്ടോർതൊഴിലാളി യൂണിയനും ചേരുന്നു.

റോഡ് സുരക്ഷാവാരാചരണം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം.വി. മോഹൻദാസ് മേനോൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. എ. മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് എം.വി.ഐ. പി.വി. രതീഷ് സുരക്ഷാബോധവത്കരണം നടത്തി. റോട്ടറി ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി പി.വി. സുജിത്ത്കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എം. അരുൺ, ഖജാൻജി പി.ഇ. ഷാജിത്ത്, ഡിസ്ട്രിക്ട് കോഡിനേറ്റർ എം.ടി. ദിനേശ്, ഡെപ്യൂട്ടി കോഡിനേറ്റർമാരായ ബി. യതീശ് പ്രഭു, സി. സുനിൽകുമാർ, അസി. ഗവർണർമാരായ കെ. സത്യനാഥ് ഷേണായ്, എൻ. ലക്ഷ്മീനാരായൺ പ്രഭു, റോട്ടറി ഡിസ്ട്രിക്ട് ഭാരവാഹികളായ എം. വിനോദ്, എം.കെ. വിനോദ്കുമാർ, എം.എസ്. പ്രദീപ്, ഡോ. കെ.യു. രാഘവേന്ദ്ര പ്രസാദ്, ഗവർണർ പ്രതിനിധി കെ.കെ. സെവിച്ചൻ, മോട്ടോർ തൊഴിലാളി യൂണിയൻ ഭാരവാഹികളായ കുഞ്ഞിരാമൻ, സി.എച്ച്. കുഞ്ഞമ്പു, പി.വി. ബാലകൃഷ്ണൻ, എ.വി. മോഹനൻ, ജാഫർ, ഡ്രൈവിങ് സ്കൂൾ പ്രതിനിധി എച്ച്.ജി. ഗുരുപ്രസാദ്, ബി. സുധീർകൃഷ്ണ എന്നിവർ സംസാരിച്ചു.