ലഹരിക്കെതിരേ പ്രത്യേക ഗ്രാമസഭ നടത്തി

ബോവിക്കാനം : ലഹരിക്കെതിരേ ജനകീയ പ്രതിരോധം ശക്തമാക്കുന്നതിന് മുളിയാർ പഞ്ചായത്തിൽ ഏഴ് കേന്ദ്രങ്ങളിൽ 18 വാർഡുകളുടെയും നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭകൾ നടത്തി. ബോവിക്കാനം സൗപർണിക ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമസഭ മുളിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അനീസ മൻസൂർ അധ്യക്ഷയായി. ആസൂത്രണസമിതി അംഗം ഷെരീഫ് കൊടവഞ്ചി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അംഗങ്ങളായ പി. ജയകൃഷ്ണൻ, രമേശൻ മുതലപ്പാറ, എം. അനന്യ, ഉല്ലാസ് വെള്ളാല, ടി. രേണുക, ആസൂത്രണസമിതി അംഗം ബി. അഷ്‌റഫ് എന്നിവർ സംസാരിച്ചു. എക്‌സൈസ് ജീവനക്കാരായ അബ്ദുള്ള ബെള്ളിപ്പാടിയും ജനാർദനനും സി.പി.ഒ. ദിലീഷും, ഓവർസിയർ സന്ദീപ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. വിവിധ വാർഡുകളിലെ ഗ്രാമസഭകൾ പൊവ്വൽ, മുണ്ടക്കൈ, കാനത്തൂർ, ഇരിയണി, പാണൂർ എന്നീ സ്കൂളുകളിലും ലഹരിക്കെതിരെ പ്രത്യേക ഗ്രാമസഭകൾ നടന്നു.
കാറഡുക്ക പഞ്ചായത്ത് പൊതു ഗ്രാമസഭ
മുള്ളേരിയ : വി.ബി.ജി. റാംജി പദ്ധതിയുടെ ഭാഗമായി പൊതു ഗ്രാമസഭ മുള്ളേരിയ ഗണേഷ് കലാമന്ദിരത്തിൽ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ജനനി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ദാമോദര റാവു അധ്യക്ഷനായി. സുരേന്ദ്രൻ വി.ജി.പി.പി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ക്ലാസെടുത്തു. അചല പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പൂർണിമ, ജ്യോതി എന്നിവർ സംസാരിച്ചു.