നീലേശ്വരം സംയുക്ത ജമാഅത്ത് ഖാസിയായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ചുമതലയേറ്റു

നീലേശ്വരം : പുതുതായി രൂപവത്കരിച്ച നീലേശ്വരം സംയുക്ത ജമാഅത്തിന്റെ ഖാസിയായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി ചടങ്ങ് ഉദ്ഘാടനം ചെയ്ത് നീലേശ്വരം സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തലപ്പാവും സ്ഥാനവസ്ത്രവും അണിയിച്ചു. ഖാസി അനുഗ്രഹപ്രഭാഷണം നടത്തി. എൻ.പി.എം. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
നീലേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി അധ്യക്ഷനായി. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി മുഖ്യ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, എസ്.എം.എഫ്. സംസ്ഥാന സെക്രട്ടറി സി.ടി. അബ്ദുൽ ഖാദർ ഹാജി, ജില്ലാ സെക്രട്ടറി എ.പി.പി. കുഞ്ഞഹമ്മദ് ഹാജി, തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് പ്രസിഡന്റ് കെ.എം. ഷംസുദ്ദീൻ ഹാജി, ജനറൽ സെക്രട്ടറി ടി.സി. അബ്ദുൽ റഹ്മാൻ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, എം. മൊയ്തു മൗലവി, റഫീഖ് കോട്ടപ്പുറം, കെ.പി. മഹമൂദ് ഹാജി, എൻ.പി. അഹമ്മദ് കടിഞ്ഞിമൂല, നീലേശ്വരം സംയുക്ത ജമാഅത്ത് സെക്രട്ടറി എൻ.പി. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.