വ്യായാമ പരിശീലനം നടത്തി

വിദ്യാനഗർ : ആരോഗ്യ സംരക്ഷണത്തിനും ശാരീരികക്ഷമത വർധിപ്പിക്കുന്നതിനും വ്യായാമത്തിന്റെ പ്രാധാന്യം പരിചയപ്പെടുത്തി ഗുഡ്‌മോണിങ് കളക്ടറേറ്റ് ഫിറ്റ്‌നസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വ്യായാമ പരിശീലനം നടത്തി. ഫിറ്റ്‌നസ് കൂട്ടായ്മ പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം അധ്യക്ഷനായി. സെക്രട്ടറി അബ്ദുൾറഹ്‌മാൻ തോണിപ്പള്ളം, ജില്ലാ മെക് 7 അസിസ്റ്റന്റ് കോഡിനേറ്റർ മാഹിൻ എന്നിവർ സംസാരിച്ചു. മെക് 7 ഏരിയ കോഡിനേറ്റർ ടി.കെ. ജാഫർ മൊഗ്രാൽ, എം. അബൂബക്കർ, സിദ്ദീഖ്, ടി. ജമാൽ എന്നിവർ പരിശീലനത്തിന് നേതൃത്വംനൽകി.