കാർഷിക ഹോർട്ടി മേളയും വിത്തുത്സവവും തുടങ്ങി

പിലിക്കോട് : കാർഷിക സർവകലാശാലയുടെ കീഴിലുള്ള പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ (ആർ.എ.ആർ.എസ്.) മൂന്ന് ദിവസത്തെ കാർഷിക ഹോർട്ടി മേളയും വിത്തുത്സവവും തുടങ്ങി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ശൈലി നിലനിർത്തുന്നതോടൊപ്പം കാലോചിത മാറ്റം ഉൾക്കൊള്ളാനും തയ്യാറാകണമെന്ന് എം.പി. പറഞ്ഞു. സന്ദീപ് വാരിയർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി, പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, ഗ്രാമപ്പഞ്ചായത്തംഗം ടി. ഓമന, പടന്നക്കാട് കാർഷിക കോളേഡ് ഡീൻ ബി. രമേശ, കാർഷിക സർവകലാശാല ഉത്തരമേഖലാ ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. പി.കെ. മിനി, അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പ്രൊഫ. കെ.പി. ശിവജി, കൊക്കോ ഗവേഷണ കേന്ദ്രം മേധാവി ജെ.എസ്. മിനിമോൾ, പിലിക്കോട് കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് പി.കെ. രതീഷ്, ഫാം സൂപ്രണ്ട് എം. ഗീത, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംസാരിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ കാർഷിക വിളകൾ, ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ, ആധുനിക കാർഷിക സാങ്കേതികവിദ്യകൾ, മൂല്യവർദ്ധിത ഉല്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും നടക്കും. കർഷക-ശാസ്ത്രജ്ഞ സംവാദവും പൈതൃക വിത്തുത്സവത്തിന്റെ ഭാഗമായുള്ള പ്രത്യേക പ്രദർശനങ്ങളും മേളയിലുണ്ടാകും.