കളിയാട്ടത്തിന് ഇന്ന് തുടക്കം

ബോവിക്കാനം: കുണിയേരി പുക്കളത്ത് ചാമുണ്ഡി ക്ഷേത്രത്തിൽ മൂന്ന് ദിവസത്തെ കളിയാട്ടത്തിന് ഞായറാഴ്ച തുടക്കമാകും. ഞായറാഴ്ച രാവിലെ ഒൻപതിന് കലവറ നിറക്കും. രാത്രി എട്ടിന് തെയ്യംകൂടൽ. രാത്രി 10-ന് അമ്പലത്തിങ്കാൽ മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര. തിങ്കളാഴ്ച രാത്രി എട്ടിന് പുക്കളത്ത് ചാമുണ്ഡിയുടെയും വിഷ്ണുമൂർത്തിയുടെയും തുടങ്ങൽ, ചൊവ്വാഴ്ച രാവിലെ 11-ന് വിഷ്ണുമൂർത്തിയുടെയും ഉച്ചയ്ക്ക് രണ്ടിന് പുക്കളത്ത് ചാമുണ്ഡിയും രാത്രി എഴിന് ഗുളികനും അരങ്ങിലെത്തും. ഉത്സവ ദിവസങ്ങളിൽ അന്നദാനവും ഉണ്ടാകും.

Content Highlights: The three-day Kaliyattam festival begins at the Kuniyeri Pukkalathu Chamundi Temple in Bovikanam with various rituals and Theyyam performances.