കലോത്സവം ശുചീകരണത്തിൽ മാതൃകയായി ഹരിതകർമസേന

പുല്ലൂർ പെരിയയിലെ ഹരിത കർമ്മസേന അംഗങ്ങൾ
പുല്ലൂർ പെരിയയിലെ ഹരിത കർമ്മസേന അംഗങ്ങൾ

പെരിയ: ജില്ലാ കലോത്സവനഗരയിൽ പതിനായിരങ്ങളെ ഊട്ടിയ ഭക്ഷണശാലയുടെ ശുചീകരണത്തിന് ചുക്കാൻ പിടിച്ചത് പുല്ലൂർ പെരിയയിലെ ഹരിതകർമസേനാംഗങ്ങൾ. പഞ്ചായത്തിലെ ഹരിതകർമസേനയിലെ 34 വനിതകളാണ് അഞ്ച് രാവും

പകലും വിശ്രമമില്ലാതെ ശുചീകരണത്തിൽ ഏർപ്പെട്ടത്. കലോത്സവം കഴിഞ്ഞാലും ഇവരുടെ ചുമതല തീരുന്നില്ല. ഞായറാഴ്ചമുതൽ രണ്ടുദിവസം കലോത്സവനഗരിയിൽ എത്തി ശുചീകരിച്ച് സ്കൂളിന്റെ അന്തരീക്ഷം പൂർവസ്ഥിതിയിൽ ആക്കാനും ഇവർ മുന്നിട്ടിറങ്ങും

Content Highlights: Haritha Karma Sena members in Pullur-Periya lead relentless cleaning efforts at the school arts festival food mess and venue.