തുഴച്ചിൽ താരങ്ങളെ അനുമോദിച്ചു

ന്യൂ ബ്രദേർഴ്‌സ് മയ്യിച്ച സംഘടിപ്പിച്ച അനുമോദന
 യോഗത്തിൽ കെ.സി. ത്രോസ് അക്കാദമി ചെയർമാൻ കെ.സി. ഗിരീഷ് സംസാരിക്കുന്നു
ന്യൂ ബ്രദേർഴ്‌സ് മയ്യിച്ച സംഘടിപ്പിച്ച അനുമോദന യോഗത്തിൽ കെ.സി. ത്രോസ് അക്കാദമി ചെയർമാൻ കെ.സി. ഗിരീഷ് സംസാരിക്കുന്നു

ചെറുവത്തൂർ: മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാർ ജലോത്സവത്തിൽ തുഴയെറിഞ്ഞ് വിജയം നേടിയ ന്യൂ ബ്രദേർഴ്‌സ് മയ്യിച്ചയുടെ താരങ്ങളെ അനുമോദിച്ചു. കെ.വി. പ്രമോദ് അധ്യക്ഷതവഹിച്ചു.

ടി. രാജൻ ഉപഹാര സമർപ്പണം നടത്തി. സഞ്ജയ് പൊടോത്തുരുത്തി മുഖ്യപ്രഭാഷണം നടത്തി.

കെ.സി. ഗിരീഷ്, ടി.പി. അനിൽ, അശ്വതി രാജേഷ്, കെ.പി. രവി, മനോജ് മാമുനി, ഗൗരി രവി, പി.വി. സതീശൻ, എം. രാജീവൻ, ഇ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Winners from New Brothers Mayyicha who triumphed in the Mahatma Gandhi Trophy North Malabar Jalotsavam were felicitated at Cheruvathur.