വയോജന സംഗമം നടത്തി

ബേഡഡുക്ക പഞ്ചായത്ത് നടത്തിയ വയോജന സംഗമം പരിപാടിയിൽ പങ്കെടുത്തവർ
ബേഡഡുക്ക പഞ്ചായത്ത് നടത്തിയ വയോജന സംഗമം പരിപാടിയിൽ പങ്കെടുത്തവർ

കുണ്ടംകുഴി: ബേഡഡുക്ക പഞ്ചായത്ത് വയോജന സംഗമം നടത്തി. വയോജനങ്ങളുടെ മാനസികോല്ലാസവും സാമൂഹിക പങ്കാളിത്തവും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്.

കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം. രാധ, എ.പി. നിഷ, കെ. പ്രിയ, ടി.കെ. വിഷ്ണുരാജ്, പി. ലത, സി. കൃഷ്ണവേണി, ബാലകൃഷ്ണൻ ബെദിര, എം. ഗുലാബി, എ.കെ. സിന്ധു എന്നിവർ സംസാരിച്ചു.

നാടൻപാട്ട് കലാകാരൻ അഭിരാജ് നടുവിൽ നാടൻപാട്ടും വർത്തമാനവും എന്ന പരിവാടി അവതരിപ്പിച്ചു.

Content Highlights: Bedaduka Grama Panchayat organised a get-together for senior citizens at Manasam Auditorium in Kundamkuzhy to promote mental well-being.