ബോധവത്കരണവും സൈക്കിൾറാലിയും

പൊയിനാച്ചി: മൊട്ട പ്രണവം ക്ലബിന്റെ നേതൃത്വത്തിൽ സൈക്കിൾറാലിയും ബോധവത്കരണ ക്ലാസും നടത്തി. യുവജനങ്ങളിലും കുട്ടികളിലും ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം, ആരോഗ്യകരമായ ജീവിതശൈലിയും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കൽ എന്നിവയാണ് ലക്ഷ്യം. ലഹരി വിമുക്ത ക്ലാസ് ചെമ്മനാട് പഞ്ചായത്തംഗം മിനി ശശികുമാർ ഉദ്ഘാടനം ചെയ്തു.
സൈക്കിൾ റാലി ക്ലബ് രക്ഷാധികാരി ഉണ്ണികൃഷ്ണൻ പൊയിനാച്ചി ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് കെ. ശ്രീജേഷ് അധ്യക്ഷനായി. അധ്യാപിക സ്നേഹവിജയ് ലഹരിയുടെ ദൂഷ്യഫലങ്ങളെപ്പറ്റി ക്ലാസെടുത്തു. ക്ലബ് സെക്രട്ടറി പി.എം. വിജയ്, ഹരിഹരൻമൊട്ട, കെ.വി. മോഹനൻ, പി.എം. ബാബു, അഭിലാഷ് പൊയിനാച്ചി, പി.വി. സൈനേഷ്, മണികണ്ഠൻ മൊട്ട, സുനിൽ മൊട്ട, കെ. അനിൽ, രവീന്ദ്രൻ മൊട്ട തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Motta Pranavam Club organised an anti-drug awareness session and cycle rally in Poyinachi to promote healthy living.