‘സ്ത്രീശക്തി സമൂഹത്തെ നയിക്കുന്ന കാലം വിദൂരമല്ല’

പെരിയ: അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റിയുടെ അഖില കേരള നടകോത്സവത്തിന് രാജ്മോഹൻ നീലേശ്വരം കളിവിളക്ക് തെളിയിച്ചതോടെ തുടക്കമായ ചടങ്ങിൽ പ്രസിഡന്റ് രാജേഷ് സ്കറിയ അധ്യക്ഷനായി. ചടങ്ങിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ശരത്ത് അമ്പലത്തറ, ചിത്രകാരൻ രതീഷ് കക്കാട്ട് എന്നിവരെ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. വന്ദന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം നാരായണൻ മാടിക്കാൽ, പഞ്ചായത്ത് അംഗങ്ങളയ സി. കൃഷ്ണകുമാർ, ശ്രീജിത്ത് പറക്കളായ. പി.വി. ജയരാജ്, സുരു കൊമ്പിച്ചടുക്കം എന്നിവർ സംസാരിച്ചു.
തുടർന്ന് അമ്പലത്തറ നാരായണന്റെ വിശുദ്ധ ദിഗംബരം എന്ന ഏകപത്ര നാടകവും രമേശൻ മഡിയൻ രചനയും സംവിധാനവും ഒരുക്കി ഫൈൻ ആർട്സ് സൊസൈറ്റി വനിതാവിഭാഗം അവതരിപ്പിച്ച ഇത് ജീവിതപാഠം എന്ന സാമൂഹികസംഗീത നാടകവും അരങ്ങേറി.
Content Highlights: The All Kerala Drama Festival organised by Ambalathara Fine Arts Society commenced with its inaugural ceremony in Periya.