എസ്.ജെ.എം. അലി ബാഫഖി തങ്ങൾ അനുസ്മരണം

എസ്.ജെ.എം. ജില്ലാ കമ്മറ്റി നടത്തിയ അലി ബാഫഖീ തങ്ങള്‍ അനുസ്മരണം എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് മുനീറുല്‍ അഹദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
എസ്.ജെ.എം. ജില്ലാ കമ്മറ്റി നടത്തിയ അലി ബാഫഖീ തങ്ങള്‍ അനുസ്മരണം എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് മുനീറുല്‍ അഹദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

ബന്തിയോട്: ആത്മീയനിരയിലെ പ്രോജ്ജ്വല താരമായിരുന്നു അലി ബാഫഖി തങ്ങളെന്ന് എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് മുനീറുൽ അഹ്ദൽ തങ്ങൾ അഭിപ്രായപ്പെട്ടു. എസ്.ജെ.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ജെ.എം. ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം ചെയർമാൻ മൂസ ഹാജി ബന്തിയോട് പതാക ഉയർത്തി. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഖാദിർ സഅദി, അബ്ദുൾ സലാം ദാരിമി, ഉമർ മദനി, റഷീദ് അമാനി, സൈഫുള്ള തങ്ങൾ സഅദി, സുലൈമാൻ കരിവെള്ളൂർ, മുഹമ്മദലി അഹ്‌സനി, യൂസുഫ് സഖാഫി, സിയാദ് സഅദി തുടങ്ങിയവർ സംസാരിച്ചു.

Content Highlights: SJM district committee organised a commemoration meeting for Ali Bafaqi Thangal in Bandiyod, inaugurated by SSF state president Muneerul Ahdal Thangal.