കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

ചരമം - കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍
ചരമം - കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍

തളിപ്പറമ്പ്: കെ.എസ്.ടി.എ.യുടെ പ്രഥമ ജനറല്‍ സെക്രട്ടറി  കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (80) അന്തരിച്ചു. സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം, ഗ്രന്ഥശാല സംഘം സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തളിപ്പറമ്പ് നഗരസഭാ മുന്‍ വൈസ് ചെയര്‍മാനായിരുന്നു.

ഭാര്യ: കാര്‍ത്യായനി. മക്കള്‍: സതീശന്‍ (സെക്രട്ടറി, കോഓപ് എംപ്ലോയീസ്സൊസൈറ്റി). കനകരാജന്‍, പുഷ്പജ. മരുമക്കള്‍: ശ്രീജ (കാഞ്ഞിലേരി), ഒ.വി.ചന്ദ്രന്‍ (ബിസിനസ്).  സഹോദരങ്ങള്‍: രാഘവന്‍ (കുറുമാത്തൂര്‍ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി), നാരായണി (കൂനം), ദാമോദരന്‍ (റിട്ട. ബിഎസ്എന്‍എല്‍). 

സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക്.

മുഖ്യമന്ത്രി അനുശോചിച്ചു

ദീര്‍ഘകാലം കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തെ നയിച്ച നേതാവിനെയാണ് കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ നിര്യാണത്തിലൂടെ നഷ്ടമായത്. അധ്യാപകരുടെയും ജീവനക്കാരുടെയും അനേകം സമര മുഖങ്ങളില്‍ നിറഞ്ഞു നിന്ന അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നായകത്വവും വഹിച്ചിട്ടുണ്ട്. 

വിവിധ സഹകരണ സ്ഥാപനങ്ങളെ നയിച്ച് കൊണ്ട് സഹകരണ പ്രസ്ഥാനത്തിലും നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. ബാലകൃഷ്ണന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെയും സഖാക്കളെയും അനുശോചനം അറിയിക്കുകയും ചെയ്തു.

Content Highlights: obituary