ചരമം: ടി.ഇ. അപ്പുക്കുട്ടി നമ്പ്യാര്‍

പന്ന്യന്നൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും കോടിയേരി ഗണപതിവിലാസം ബേസിക് സ്‌കൂള്‍ മുൻ പ്രധാനാധ്യപകനുമായ ടി.ഇ. അപ്പുക്കുട്ടി നമ്പ്യാര്‍ (തയ്യില്‍ അപ്പുമാഷ്, 93) അന്തരിച്ചു. ഭാര്യ: പരേതയായ വാലിശ്ശേരി രത്നവല്ലി. മക്കള്‍: വി. ജ്യോതിലക്ഷ്മി, വി. സഞ്ജീവ് കുമാര്‍, രാധിക, സതീഷ് കുമാര്‍. മരുമക്കള്‍: ടി. അരവിന്ദന്‍ (റിട്ട. സ്റ്റേഷന്‍ മാനേജര്‍, റെയില്‍വെ), കൃഷ്ണദാസ് കല്യാട്ട് , ദീപ കല്യാശ്ശേരി. സഹോദങ്ങള്‍: ടി.ഇ. ലക്ഷ്മിക്കുട്ടി അമ്മ, ടി.ഇ. പത്മിനി അമ്മ, ടി.ഇ. മനോഹരന്‍ നമ്പ്യാര്‍ (റിട്ട. സബ്ബ് റജിസ്ട്രാര്‍ മാഹി), ടി.ഇ. രതീഭായ്, പരേതയായ ടി.ഇ. ദേവകി അമ്മ.
കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം എന്നീ ചുമതലകളിലും ശ്രീ. തട്ടാരത്ത് ഭഗവതി ക്ഷേത്രം, മനേക്കര ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട്, സെക്രട്ടറി, രക്ഷാധികാരി എന്നീ ചുമതലകളിലും കെ.എസ്.എസ്.പി.യു. പെന്‍ഷണേര്‍സ് യൂണിയന്‍ പന്ന്യന്നൂര്‍ യൂണിറ്റ് പ്രസിഡണ്ട്, കെഎപിടി യൂണിയന്‍ തലശ്ശേരി മുന്‍ സബ്ബ് ജില്ലാ പ്രസിഡണ്ട്, പന്ന്യന്നൂര്‍ കോ. ഓപ്. ബാങ്കിന്റെ ആദ്യ രൂപമായ ഐക്യനാണയ നിധിയുടെ ഡയരക്ടര്‍, പന്ന്യന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണ കമ്മിറ്റി ജോയിന്റ് സെക്രട്ടറി, എന്‍.എസ്.എസ്. നിടുമ്പ്രം കരയോഗം മുന്‍പ്രസിഡണ്ട് തുടങ്ങി വിവിധ ചുമതലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം 28-ന് രാവിലെ വീട്ടുവളപ്പില്‍.
Content Highlights: obituary, appukkutty nambiar