പി.ടി. തങ്കപ്പൻ മാസ്റ്റർ പുരസ്‌കാരം സുനിൽ പി. ഇളയിടത്തിന് സമ്മാനിച്ചു

#ന്യൂസ് ഡെസ്ക്
ആലക്കോട്  സർഗവേദിയുടെ പി.ടി. തങ്കപ്പൻ മാസ്റ്റർ പുരസ്‌കാരം സുനിൽ പി. ഇളയി ന് പി.എൻ. ഗോപീകൃഷ്ണൻ സമ്മാനിക്കുന്നു
ആലക്കോട് സർഗവേദിയുടെ പി.ടി. തങ്കപ്പൻ മാസ്റ്റർ പുരസ്‌കാരം സുനിൽ പി. ഇളയി ന് പി.എൻ. ഗോപീകൃഷ്ണൻ സമ്മാനിക്കുന്നു

ആലക്കോട് : ജീവിതത്തെ രൂപപ്പെടുത്തുന്ന യഥാർഥ അറിവ്‌ നൽകുന്നത് സർവകലാശാലകളല്ലെന്നും നമ്മുടെ തെരുവുകളാണെന്നും എഴുത്തുകാരനും പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. ഇത് യഥാർ അർഥത്തിൽ മനസ്സിലാക്കി ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകിയ പ്രതിഭയാണ് സുനിൽ പി. ഇളയിടമെന്ന് ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം ഏർപ്പെടുത്തിയ പി.ടി. തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടത്തിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു പി. എൻ. ഗോപികൃഷ്ണൻ.

സർഗവേദി റീഡേഴ്‌സ് ഫോറം പ്രസിഡന്റ്‌ എ.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു.  പി.ആർ. സന്തോഷ് പ്രശസ്തിപത്രം വായിച്ചു. എസ്. കാർത്തിക, ഡോ. ആർ. ആനന്ദ്, എസ്. ദേവാംശി, ജോയൽ ജോർജ്, ദേവാനന്ദൻ സജീവ്, എന്നിവരെ  അനുമോദിച്ചു. അഡ്വ.ജി ജി കുന്നേമുറി, പ്രിയാ രാധാകൃഷ്ണൻ, ഒ.എം. ജോർജ്, കെ. യശോദ, ജി. പ്രദീപ്, എം.വി/ ജനാർദനൻ എന്നിവർ സംസാരിച്ചു.

Content Highlights: Writer and speaker Sunil P. Elayidom honored with the P.T. Thankappan Master Literary Award., The event was organized by Alakkode Sargavedi Readers Forum., P.N. Gopikrishnan delivered the keynote address stating real knowledge comes from streets, not universities., Students were also felicitated during the award ceremony.