മാഹിയിൽ സൺഡേ ഓൺ സൈക്കിൾ: നൂറാം പതിപ്പ് സംഘടിപ്പിച്ചു

മയ്യഴി: ഫിറ്റ് ഇന്ത്യാ മൂവ്മെന്റിന്റെ ഭാഗമായി മൈ ഭാരത് സംഘടിപ്പിക്കുന്ന സൺഡേ ഓൺ സൈക്കിൾ - പരിപാടിയുടെ നൂറാം പതിപ്പ് മാഹിയിൽ സംഘടിപ്പിച്ചു. മൈ ഭാരത് മാഹിയും കവലിയേഴ്സ് ദേ മാഹിയും വടകര റൈഡേഴ്സും ചേർന്നാണ് പരിപാടി നടത്തിയത്.
‘പെഡലിങ് ടു വേർഡ്സ് ഇന്ത്യാസ് ഒളിമ്പിക് ഡ്രീംസ്’ എന്ന സന്ദേശമുയർത്തി നടന്ന പരിപാടി സി.ഇ. ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സൂപ്രണ്ട് ഗിരീഷ് കുമാർ മാഹി പുഴയോര നടപ്പാതയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സൈക്കിൾ യാത്രയിലൂടെ പരിസ്ഥിതിസൗഹൃദ സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി സൈക്കിൾപ്രേമികളും യുവജനങ്ങളും പങ്കെടുത്തു.
Content Highlights: The 100th edition of Sunday on Cycle was held in Mahe as part of the Fit India Movement to promote a healthy lifestyle and eco-friendly travel.