സാഹിത്യ ക്യാമ്പ്: സ്വാഗതസംഘം രൂപവത്കരിച്ചു

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന തല സാഹിത്യ ക്യാമ്പിന്റെ സ്വാഗത സംഘം രൂപവത്കരണ യോഗം എം.കെ. രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന തല സാഹിത്യ ക്യാമ്പിന്റെ സ്വാഗത സംഘം രൂപവത്കരണ യോഗം എം.കെ. രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സാഹിത്യ ക്യാമ്പിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എം.കെ. രമേഷ് കുമാർ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷതവഹിച്ചു.

താലൂക്ക് സെക്രട്ടറി കെ.ശിവകുമാർ ക്യാമ്പ് വിശദീകരിച്ചു. കൗൺസിലർമാരായ ടി.വി. ഷീബ, കെ.വി. മോഹനൻ, ദിവ്യ കരിപ്പത്ത്, പി.യു. രാജൻ എം. ആനന്ദൻ, കെ.വി. ബാബു എന്നിവർ സംസാരിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ സരിൻ ശശി ചെയർമാനും പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ ജനറൽ കൺവീനറും എതിർദിശ സുരേഷ് ക്യാമ്പ് ഡയരക്ടറുമായാണ്‌ സ്വാഗത സംഘം രൂപവത്കരിച്ചത്‌.

Content Highlights: The reception committee for the state-level literature camp organized by the Taluk Library Council has been formed in Payyannur.