ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കലോത്സവം ഞായറാഴ്ച സമാപിക്കും

ധർമടം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല തലശ്ശേരി സോണൽ കലോത്സവം ഞായറാഴ്ച സമാപിക്കും. ഗവ. ബ്രണ്ണൻ കോളേജിൽ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഞായറാഴ്ച ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എബി എൻ. ജോസഫ് നിർവഹിക്കും. അഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. എണ്ണൂറിലധികം മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് കലോത്സവത്തിന് തിരശ്ശീല വീഴും. സമാപന സമ്മേളനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും.
Content Highlights: The Thalassery zonal arts festival of Sreenarayanaguru Open University held at Govt Brennan College concludes on Sunday.