രാജീവ് ഗാന്ധി ഫൗണ്ടേഷൻ വാർഷികാഘോഷം

രാജീവ് ഗാന്ധി ഫൗണ്ടേഷൻ വാർഷികാഘോഷം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
രാജീവ് ഗാന്ധി ഫൗണ്ടേഷൻ വാർഷികാഘോഷം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: പള്ളിക്കുന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ 15-ാം വാർഷികാഘോഷം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനംചെയ്തു. ചെയർമാൻ കൂക്കിരി രാജേഷ് അധ്യക്ഷനായി. മേയർ പി. ഇന്ദിര മുഖ്യാഥിതിയായി. ഒരു കുടുംബത്തിന്

ഭവനനിർമാണത്തിനായി മൂന്ന് സെന്റ് വാങ്ങി നൽകി.

കെ. പ്രമോദ്, രാജീവൻ എളയാവൂർ, ടി. ജയകൃഷ്ണൻ, എം.പി. വേലായുധൻ, അജിത്ത് മാട്ടൂൽ, കല്ലിക്കോടൻ രാഗേഷ് എന്നിവർ ആനുകൂല്യങ്ങൾ വിതരണംചെയ്തു. കെ. സുനീഷ്, രഗേഷ് കുമാർ, കെ. മോഹനൻ, വി.സി. ഉഷാകുമാരി, രാധാകൃഷണൻ, വസന്ത് പള്ളിയാംമൂല, അനുരൂപ് പൂച്ചാലി എന്നിവർ സംസാരിച്ചു.

Content Highlights: DCC President Martin George inaugurated the 15th anniversary celebration of the Pallikkunnu Rajiv Gandhi Foundation in Kannur.