ഭരണഘടനയുടെ ആർട്ടിക്കിൾ 51എ പ്രദർശിപ്പിച്ചു

ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ പിണറായി പഞ്ചായത്ത് ഓഫീസിൽ പ്രദർശിപ്പിച്ചപ്പോൾ
ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ പിണറായി പഞ്ചായത്ത് ഓഫീസിൽ പ്രദർശിപ്പിച്ചപ്പോൾ

പിണറായി: പൗരനേത്രം ഭരണഘടനാ സാക്ഷരത പരിപാടിയുടെ ഭാഗമായി പിണറായി എ.കെ.ജി.എം.ജി എച്ച്.എസ്.എസ്. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 51 എ പ്രദർശിപ്പിച്ചു. പിണറായി പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ഷേർലി ഉദ്‌ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് രത്നാകരൻ, പി.ടി.എ. പ്രസിഡന്റ് എ. അനിൽ കുമാർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.കെ. മഞ്‌ജുള, ലീഡർ ഗീതാഞ്ജലി പട്ടൻ എന്നിവർ സംസാരിച്ചു. ഭരണഘടനയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി വിദ്യാർഥികളെ ഉത്തരവാദിത്വമുളള പൗരന്മാരാക്കി വളർത്തിയെടുക്കാനുളള സമഗ്ര പദ്ധതിയാണ് പൗരനേത്രം.

ആർ.സി. അമല സ്കൂൾ, പിണറായി പോലീസ് സ്റ്റേഷൻ, കൃഷി ഭവൻ, സാംസ്കാരികനിലയം, എന്നിവടങ്ങളിലും ആർട്ടിക്കിൾ 51എ പ്രദർശിപ്പിച്ചു.

Content Highlights: Pinarayi AKGM GHSS NSS unit displayed Article 51A of the Indian Constitution at public offices as part of the Pouranethram constitutional literacy drive.