ബോധവത്കരണ ക്ലാസ്

പിണറായി : പിണറായി ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ജാഗ്രതാസമിതി ബോധവത്കരണ ക്ലാസ് പ്രസിഡന്റ് പി ഷെർളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം. മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജാഗ്രതാസമിതി പ്രവർത്തനങ്ങൾ, ഉദ്ദേശ്യ എന്നിവയെ കുറിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രത്നാകരൻ ക്ലാസ് എടുത്തു.
സ്ത്രീസംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വ. കെ. ബേബി ലതിക ക്ലാസ് എടുത്തു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ സൂര്യ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സംജ്യോതി, സെക്രട്ടറി ലിവിൻ വിൻസെന്റ് കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ എൻ.വി. കൃപ എന്നിവർ സംസാരിച്ചു.
മാഹി കോളേജിൽ ശില്പശാല
മയ്യഴി: പുതുച്ചേരി ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി വകുപ്പിലെ പുതുച്ചേരി കാലാവസ്ഥാവ്യതിയാന സെല്ലും മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ സസ്യശാസ്ത്രവകുപ്പും ചേർന്ന് കോളേജിൽ ഏകദിന ശില്പശാല നടത്തി. മാഹി മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടി കാലാവസ്ഥ അടിസ്ഥാന വിവര ശേഖരണം, ഗവേഷണവും വിനിമയവും എന്ന വിഷയത്തിലാണ് ഏകദിന ശില്പശാല നടത്തിയത്. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഉദ്ഘാടനം ചെയ്തു. 2026-27 വർഷത്തേക്ക് മാഹിയുടെ പ്രാദേശിക കാലാവസ്ഥാവ്യതിയാന വിവരശേഖരണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. സസ്യശാസ്ത്രവിഭാഗം മേധാവി ഡോ. ജി. പ്രദീപ് കുമാർ, ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. കെ.എം. ഗോപിനാഥൻ, പുതുച്ചേരി ശാസ്ത്രസാങ്കേതിക പരിസ്ഥിതിവകുപ്പ് സീനിയർ പ്രോജക്ട് അസോസിയേറ്റ് എസ്. പനീർസെൽവം എന്നിവർ സംസാരിച്ചു. അസോസിയേറ്റുകളായ ആർ. തേൻമൊഴി, ടി. ബാലാജി, എസ്. ശാന്ത ലക്ഷ്മി, എസ്. പനീർസെൽവം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
ആധ്യാത്മിക സംഗമവും അയ്യപ്പഭജനയും
ചെറുവാഞ്ചേരി : വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ ആധ്യാത്മിക സംഗമവും അയ്യപ്പ ഭജനയും നടന്നു. സാഹിത്യകാരൻ സന്തോഷ് ഇല്ലോളിൽ ഉദ്ഘാടനം ചെയ്തു.
സി.വി. അരവിന്ദ് അധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ 'ശബരിമല യാത്രയുടെ ആത്മീയത' എന്ന വിഷയത്തിൽ ലതിക പ്രഭാഷണം നടത്തി. വാർഡ് അംഗം എൻ. റീന, കെ.കെ. കുമാരൻ, സി.സി. മധുസൂദനൻ, കെ.രവീന്ദ്രൻ , നിർമ്മല രവീന്ദ്രൻ, സജിത രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഗുരുസ്വാമി കെ.പി. ബാബു സ്വാമിയുടെ നേതൃത്വത്തിൽ ചെറുവാഞ്ചേരിയിലെ വിവിധ മഠങ്ങളിലെ സ്വാമിമാർ ചേർന്ന് അയ്യപ്പഭജന നടത്തി. തുടർന്ന് പ്രസാദസദ്യയുമുണ്ടായി.
Content Highlights: Pinarayi Grama Panchayat organized an awareness session on Jagratha Samithi activities and women protection laws.