വിമുക്തഭടന്മാരുടെ കുടുംബസംഗമം

വിമുക്തഭടന്മാരുടെ കുടുംബ സംഗമം വടവതി രാജു ഉദ്ഘാടനം ചെയ്യുന്നു.
വിമുക്തഭടന്മാരുടെ കുടുംബ സംഗമം വടവതി രാജു ഉദ്ഘാടനം ചെയ്യുന്നു.

പിണറായി: പിണറായി വിമുക്തഭട ഭവന്റെ ഒന്നാം വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പിണറായി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി യൂണിറ്റ് രക്ഷാധികാരി വടവതി രാജു ഉദ്ഘാടനംചെയ്തു.

പ്രസിഡൻറ് എൻ. ദാമോദരൻ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡൻറ് വൽസരാജ് മടയമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. പിണറായി യൂണിറ്റ് സെക്രട്ടറി പി. സുനിൽ കുമാർ, ജോയിൻറ് സെക്രട്ടറി എം.ഒ. മധുസൂദനൻ, തലശ്ശേരി താലൂക്ക് കമ്മിറ്റി പ്രസിഡൻറ് കെ.എസ്. ജയപ്രകാശ്, സെക്രട്ടറി കെ.കെ. വിജയൻ, മഹിളാ വിങ് തലശ്ശേരി താലൂക്ക് പ്രസിഡൻറ് ഗിരിജ, ഒ. ഹരീന്ദ്രൻ നമ്പ്യാർ, ടി. പ്രകാശൻ, കെ.കെ. അനിൽ കുമാർ, മുകുന്ദൻ എന്നിവർ സംസാരിച്ചു. വി. രാജു, പി. വാസു, വി.എം. ശ്രീധരൻ എന്നിവരെ ആദരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

Content Highlights: The first anniversary and family meet of Pinarayi Ex-Servicemen Bhavan were celebrated with various cultural programmes.