പാവൂർ കുഞ്ഞിരാമൻ അനുസ്മരണം

കരിവെള്ളൂർ സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ നേതാവും കരിവെള്ളൂർ- പെരളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പാവൂർ കുഞ്ഞിരാമന്റെ 15–-ാം ചരമ വാർഷിക ദിനം ആചരിച്ചു. ചീറ്റയിലെ സ്മൃതി മണ്ഡപത്തിൽ ദിനാചരണ കമ്മിറ്റി ചെയർമാൻ കെ പി ദാമോദരൻ പതാക ഉയർത്തി. എം. രാഘവൻ, ടി. ഗോപാലൻ, സി. ബാലകൃഷ്ണൻ, കെ. മധു, ടി. സുധീർ എന്നിവർ സംസാരിച്ചു.
ചീറ്റ കേന്ദ്രീകരിച്ച് പ്രകടനവും പെരളം ഇ എം എസ് മന്ദിര പരിസരത്ത് അനുസ്മരണ സമ്മേളനവും നടന്നു. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.പി. ദാമോദരൻ അധ്യക്ഷനായി. എം. രാഘവൻ, ടി. ഗോപാലൻ, പി. രമേശൻ, കെ. നാരായണൻ, സി. ബാലകൃഷ്ണൻ, കെ. മധു എന്നിവർ സംസാരിച്ചു.
Content Highlights: The 15th death anniversary of freedom fighter and Communist leader Pavour Kunhiraman was observed with commemorative events in Karivellur.