ഇരിക്കൂർ ഗവ. ആശുപത്രിക്ക് ആംബുലൻസ്

ഇരിക്കൂർ ഗവ.ആശുപത്രിക്ക് സർക്കാർ അനുവദിച്ച ആംബുലൻസ് സജീവ് ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഇരിക്കൂർ ഗവ.ആശുപത്രിക്ക് സർക്കാർ അനുവദിച്ച ആംബുലൻസ് സജീവ് ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

.

ഇരിക്കൂർ : ഇരിക്കൂർ ഗവ. ആശുപത്രിക്ക് സർക്കാർ അനുവദിച്ച പുതിയ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമം സജീവ് ജോസഫ് എം.എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസി. ടി.കെ.സുലേഖ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ സി.കെ. മുഹമ്മദ്, സിന്ധു ബെന്നി, ടെസ്സി ആലും മുട്ടിൽ, സിജി സണ്ണി, മോളി സജി, വി.പി. വിപിന , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.സൗമിനി , ബ്ലോക്ക് മെമ്പർ യു. പി. അബ്ദുറഹിമാൻ ഡെപ്യൂട്ടി ഡി. എം. ഒ ഡോ. ആശ , ഡോ. ധന്യ, പൊതുമരാമത്ത് അസി. എഞ്ചിനീയർ ആഷിഷ് കുമാർ ,മെഡിക്കൽ ഓഫീസർ ശ്രീദിവ്യ, എന്നിവർ സംബബന്ധിച്ചു.

Content Highlights: MLA Sajeev Joseph flagged off the new ambulance allotted by the government for the Irikkur Government Hospital in Kannur.