എം.എസ്.എസ്. സ്കോളർഷിപ്പ് പദ്ധതി തുടങ്ങി

പാനൂർ: കടവത്തൂർ യൂണിറ്റ് മുസ്ലിം സർവീസ് സൊസൈറ്റി നടപ്പാക്കുന്ന പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നതപഠനം നടത്തുന്ന വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി തുടങ്ങി. പാനൂർ നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.
ഡോ. കെ. അബൂബക്കർ, എം. സഖരിയ, ഹുസ്സൻകുട്ടി, എ.സി. കുഞ്ഞബ്ദുള്ള ഹാജി, ഇ.എ. നാസർ, സി.എച്ച്. ജസീല, കെ.വി. ജുമയിൽ, എൻ. സൗദ, ഡോ. എ.പി. ഷമീർ, കെ.കെ. ഹഫ്സ, അലി കുയ്യാലിൽ, സുനൈന നാസർ, ഇടക്കുടി അലി ഹാജി, കെ. അബു, എ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു.
Content Highlights: The Muslim Service Society launched an educational scholarship scheme for professional course students in Kadavathur, Panoor.