സി.ബി.എസ്.ഇ. ബാസ്കറ്റ്ബോൾ ടൂർണമെൻറ്‌ തുടങ്ങി

ശ്രീകണ്ഠപുരം : സി.ബി.എസ്.ഇ. ക്ലസ്റ്റർ -10 ബാസ്കറ്റ്ബോൾ ടൂർണമെൻറ്‌ പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടങ്ങി. ദേശീയ വനിതാ ബാസ്കറ്റ്ബോൾ ടീം മുൻ ക്യാപ്റ്റൻ പി.എസ്. ജീന ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ബ്രദർ ഡോ. റെജി സ്കറിയ

അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ് വെട്ടം തടത്തിൽ, വൈസ് പ്രിൻസിപ്പൽമാരായ വിൻസെന്റ് ഫിലിപ്പ്‌, പി.പി. പ്രദ്യുമ്നൻ, സ്കൂൾ ക്യാപ്റ്റൻ അനന്യ ആർ. നായർ എന്നിവർ സംസാരിച്ചു.

തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ആൺ -പെൺ വിഭാഗങ്ങളിലായി 60 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. രണ്ട്‌ കോർട്ടുകളിലായി രാത്രിയും പകലുമായാണ് മത്സരങ്ങൾ നടക്കുന്നത്.

ശനിയാഴ്ച സെമി ഫൈനൽ -ഫൈനൽ മത്സരങ്ങൾ നടക്കും.