ഓട്ടോ ടാക്സി നിരക്ക്‌ പുതുക്കണം-ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ

കണ്ണൂർ : ഓട്ടോടാക്സി നിരക്ക്‌ പുതുക്കണമെന്ന് ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (സി.െഎ.ടി.യു.) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന ‘ഓക്യുപൈ ഡൽഹി’ പ്രക്ഷോഭത്തിൽ 50 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.

15 വർഷം പഴക്കമുള്ള മോട്ടോർ വാഹനങ്ങൾ പൊളിക്കുന്നതിനെതിരേ തിങ്കളാഴ്ച കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ആർ.ടി. ഓഫീസ് മാർച്ചും ക്ഷേമനിധി ഓഫീസിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നതിനെതിരേ 28-ന് നടക്കുന്ന ക്ഷേമനിധി ഓഫീസ് മാർച്ചും വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.

സമ്മേളനം ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.സി.ഹരിദാസൻ അധ്യക്ഷത വഹിച്ചു. മാണിക്കോത്ത് രവീന്ദ്രൻ, എം. ചന്ദ്രൻ, ജില്ലാ സെക്രട്ടറി യു.വി.രാമചന്ദ്രൻ, ഖജാൻജി എ.വിപ്രകാശൻ, കെ.അശോകൻ, എ.വി.പ്രകാശൻ, കെ.ജയരാജൻ, വി.കെ.ബാബുരാജ്, സി.െഎ.ടി.യു. ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ, ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എ.പ്രേമരാജൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: എം.സി.ഹരിദാസൻ (പ്രസി.), ടി.പി.ശ്രീധരൻ, കെ.ടി.ജോസഫ്, എൻ.ജി.ഗിരീഷ്, യു.പവിത്രൻ, പി.വി.പദ്മനാഭൻ, ഒ.പി.മനൂപ്, കെ.സി.സുരേഷ്, വി.പദ്മനാഭൻ (വൈസ് പ്രസി.), യു.വി.രാമചന്ദ്രൻ (ജന. സെക്ര.), എം.ചന്ദ്രൻ, മാണിക്കോത്ത് രവീന്ദ്രൻ, എം.ഗോപാലകൃഷ്ണൻ, വി.ജനാർദനൻ, കെ.സുജിത്, പി.വി.പവിത്രൻ, ഇ.കെ.പുരുഷോത്തമൻ, പി.പ്രകാശൻ (സെക്ര.), എ.വി.പ്രകാശൻ (ഖജാ.).