റോഡ് നന്നാക്കാൻ പ്രതിഷേധ കൂട്ടായ്മ നടത്തി

അഴിക്കോട് : വൻകുളത്തുവയൽ–കൊട്ടാരത്തുംപാറ–വായിപ്പറമ്പ്–ആയനിവയൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഴിക്കോട് കോൺഗ്രസ് സേവാദളിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. നിരവധി ടൗൺ ബസുകൾ ഓടുന്ന റൂട്ടാണിത്. വഴിയാത്രക്കാർ, ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ എന്നിവർക്ക് നിത്യവും കുഴിയിൽ അകപ്പെട്ട് പരിക്കേൽക്കുന്നു. രാത്രി ഉള്ള തെരുവു വിളക്കുകൾ അണഞ്ഞത് അപകട സാധ്യത വർധിപ്പിക്കുന്നു.

പ്രതിഷേധ കൂട്ടായ്മ ഡി.സി.സി. ജനറൽ സെക്രട്ടറി മനോജ് കുവേരി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് കെ.സി. അനീഷ് അധ്യക്ഷത വഹിച്ചു. ടി.കെ. അജിത്, ടി.എം. മോഹനൻ, മധുസൂദനൻ എരമം, ജി. സജീഷ്, കെ.കെ. ബീന, പി. പ്രശാന്തൻ, കെ.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.