കുട്ടിച്ചങ്ങല തീർത്തു

പെരുമ്പടവ് : ബീക്കൺ ടൗൺ-സ്വച്ഛതാ ഹി സേവയുടെ ഭാഗമായി പരിയാരം പഞ്ചായത്ത്‌ ബീക്കൺ ടൗണായ സി.പൊയിലിൽ ബെയ്‌സ് ലൈൻ സർവേപ്രകാരം കണ്ടെത്തിയ വിടവ് പരിഹരിക്കാൻ കുട്ടിച്ചങ്ങല തീർത്തു. ഖരമാലിന്യ പരിപാലന ചട്ടം 2026-ന്റെ ഭാഗമായി സ്കൂൾ വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ മാറ്റമുണ്ടാക്കുന്നതിനും പൊതുജനങ്ങളെ ബോധവത്കരിക്കാനുമായി നടത്തിയ കുട്ടിച്ചങ്ങലയിൽ നിരവധിപേർ പങ്കെടുത്തു. സി പൊയിൽ ടൗൺ വൃത്തിയും ഭംഗിയുമുള്ളതാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ബീക്കൺ ടൗൺ പദ്ധതിയും ക്ലീൻ-ഗ്രീൻ-ഹെൽത്തി പരിയാരം എന്ന ലക്ഷ്യം മുൻനിർത്തി ഉണർവ് വിഷൻ 2030 എന്ന പദ്ധതി യുടെ ലോഗോ പ്രകാശനവും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി ഷിജി വട്ടക്കാട്ട് നിർവഹിച്ചു.

ജില്ലാ പഞ്ചായത്തംഗങ്ങളായ പി.രവീന്ദ്രൻ, എ. പ്രദീപൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി.ഷൈനി, തളിപ്പറമ്പ്‌ തഹസിൽദാർ സുരേഷ് കുമാർ, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ സുനിൽകുമാർ, രാഷ്ട്രീയ നേതാക്കൾ, വിവിധ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.