കെ.ജി.ഒ.എ. ജില്ലാ കായികമേള: കണ്ണൂർ സൗത്ത് ഏരിയ ചാമ്പ്യന്മാർ

കണ്ണൂർ : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കായികമേളയിൽ 145 പോയിൻറ് നേടി കണ്ണൂർ സൗത്ത് ഏരിയ ഓവറോൾ ചാമ്പ്യന്മാരായി.
115 പോയിന്റ് നേടിയ പയ്യന്നൂർ ഏരിയക്കാണ് രണ്ടാം സ്ഥാനം. പള്ളിക്കുന്ന് ജയിൽ മൈതാനത്ത് മുൻ ഇന്ത്യൻ ഹാൻഡ് ബോൾ താരം പി.ബീന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എം.സുർജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി.സുധീർ വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു.
ജില്ലാ സെക്രട്ടറി കെ.ഷാജി, ടി.ഒ.വിനോദ് കുമാർ, കെ.വി.ഷിജിത്ത്, സി.എം.സുനിൽകുമാർ, അശോകൻ പാറക്കണ്ടി എന്നിവർ സംസാരിച്ചു.