ഇ.എസ്.എ. കരട് വിജ്ഞാപനം: എ.കെ.സി.സി. പ്രതിഷേധിച്ചു

അടയ്ക്കാത്തോട് : ഇ.എസ്.എ. കരട് വിജ്ഞാപനത്തിനെതിരെ സെയ്‌ന്റ് ജോസഫ്‌സ് പള്ളിയിൽ എ.കെ.സി.സി. അടയ്ക്കാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഇ.എസ്.എ. വനത്തിനുളളിൽ മാത്രം പരിമിതപ്പെടുത്തുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഫാ. സെബിൻ ഐക്കരത്താഴത്ത്, യൂണിറ്റ് പ്രസിഡന്റ് പ്രവീൺ താഴത്തുമുറിയിൽ, സെക്രട്ടറി ജോസ് പാട്ടപ്പറമ്പിൽ, സോളി മാരക്കപ്പളളിൽ, മിനി മഠത്തിൽ എന്നിവർ നേതൃത്വം നൽകി.

മഞ്ഞളാംപുറം: ഇ.എസ്.എ. കരട് വിജ്ഞാപനത്തിനെതിരെ സാൻ ജോസ് പളളിയിൽ എ.കെ.സി.സി. കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

ഇ.എസ്.എ. വനാതിർത്തിയിൽ നിജപ്പെടുത്തുക, ഇ.എസ്.എ. പരിധിയിൽനിന്ന് ജനവാസമേഖലയും കൃഷി ഭൂമിയും ഒഴിവാക്കുക, ജനങ്ങളുടെ ആശങ്ക അകറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം നടത്തിയത്. അഡ്വ. സജി പുളിമൂട്ടിൽ, ജയ്‌സൺ വള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ, യൂണിറ്റ് പ്രസിഡന്റ് പി.എ. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.