മാതൃവേദി വാർഷികാഘോഷവും ജപമാലറാലിയും

പയ്യാവൂർ : ചെമ്പേരി ഫൊറോനയിലെ മാതൃവേദി യൂണിറ്റുകളുടെ മേഖലാതല വാർഷികാഘോഷവും അമ്മമാർ പങ്കെടുത്ത ജപമാലറാലിയും നടത്തി. ചെമ്പേരി ലൂർദ്മാതാ ബസിലിക്കയിൽ നിന്നാരംഭിച്ച ജപമാല റാലി ടൗൺ കപ്പേള ചുറ്റി മദർതെരേസ ഓഡിറ്റോറിയത്തിൽ സമാപിച്ചു.
ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാതൃവേദി ചെമ്പേരി മേഖലാ പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു.
മാതൃവേദി അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട്, ചെമ്പേരി മേഖലാ ഡയറക്ടർ ഫാ. മാത്യു ഓലിയ്ക്കൽ, അതിരൂപതാ ആനിമേറ്റർ സിസ്റ്റർ ലിൻ്റ, മേഖലാ ആനിമേറ്റർ സിസ്റ്റർ ദീപ്തി, മേരി ജോർജ്, ഷിജി മുട്ടുങ്കൽ, സുജ കാക്കനാട്ട്, വത്സമ്മ ചാമക്കാലയിൽ, സെലിൻ പൊടിമറ്റത്തിൽ, ജോമ പുളിയ്ക്കൽ, സെലിൻ അഞ്ചാനിയ്ക്കൽ, സോജി മനോജ്, ബ്രദർ അമൽ, ഫാ. മാർട്ടിൻ തുറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.