സമരിറ്റൻഹോമിൽ അക്ഷരക്കൂട്ട്

തലശ്ശേരി : തലശ്ശേരി സമരിറ്റൻ ഹോമിൽ മാതൃഭൂമി അക്ഷരക്കൂട്ട് പദ്ധതി തുടങ്ങി. സീനിയർ സിറ്റിസൺസ് ഫോറം 30-ാം വാർഷിക സമ്മേളനത്തിന് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി പ്രത്യേക ക്ഷണിതാവ് പി.പി. ബാലനും സംസ്ഥാന വൈസ് പ്രസിഡന്റ് മേജർ ജനറൽ ടി. പദ്മിനിയും സിസ്റ്റർ ക്ലാരിസിന് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ കമ്മിറ്റിയംഗം ഇ. ഗംഗാധരൻ, മണ്ണയാട് യൂണിറ്റ് ഖജാൻജി ടി. ഭഗീരഥി, സിസ്റ്റർ ആൻമേരി, അമലജോൺ, മാതൃഭൂമി ജില്ലാ കോടതി ഏജന്റ് കെ. സനിൽകുമാർ എന്നിവർ സംസാരിച്ചു. മാതൃഭൂമി സെയിൽസ് ഓർഗനൈസർ എൻ.പി. രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു.