ലഹരി വിരുദ്ധ സദസ്സ് നടത്തി

പാപ്പിനിശ്ശേരി : അരോളി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ആസ്ക് നാടകോത്സവത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സദസ് നടത്തി.

കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.

മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ബിജു ജയാനന്ദൻ ലഹരിവിരുദ്ധ ദീപം കൊളുത്തി. ആസ്ക് ഐക്കൽ അവതരിപ്പിച്ച ജൻമാരി എന്ന നാടകത്തിന്റെ രചന - സംവിധാനം നിർവഹിച്ച ശിവപ്രകാശ് ബി.ടി. ആറിനെ അനുമോദിച്ചു. ഒറ്റ എന്ന നാടകം അരങ്ങേറി.