ചക്കരക്കൽ നാടകോത്സവം സമാപിച്ചു

ചക്കരക്കല്ല് : പുരോഗമന കലാ സാഹിത്യ സംഘം അഞ്ചരക്കണ്ടി മേഖലാ കമ്മിറ്റി ഒരുക്കിയ ചക്കരക്കൽ നാടകോത്സവം സമാപിച്ചു.ഒരാഴ്ചക്കാലമായി ചക്കരക്കൽ ടാക്സി സ്റ്റാൻഡിൽ നടന്നുവന്ന നാടകോത്സവത്തിന്റെ സമാപനസമ്മേളനം സിനിമാതാരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. ചെറുകഥാകൃത്ത് ടി.പി വേണുഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി.

അഞ്ചരക്കണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ. സീന, കെ.വി. ജിജിൽ, കെ.ആർ. അശോകൻ, എം.കെ. മോഹനൻ, എ. റിയാസ്, സുമ പ്രമോദ് എന്നിവർ സംസാരിച്ചു.

ബിനേഷ് ചാല, കെ.വി. അജയകുമാർ, സുമേഷ് ചാല, ശിവനന്ദ, ഡോ. അശ്വതി, കെ.പി. സായ് കൃഷ്‌ണ എന്നിവരെ ആദരിച്ചു.

സുവനീർ പ്രകാശനം ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ വി.പി. ഷൈജ നിർവഹിച്ചു.