ബൈബിൾ കലോത്സവം; ചെമ്പേരി ഫൊറോന ജേതാക്കൾ

പയ്യാവൂർ : തലശ്ശേരി അതിരൂപത ബൈബിൾ കലോത്സവത്തിൽ ചെമ്പേരി ഫൊറോന കലാകിരീടം നേടി. പൈസക്കരി ഫൊറോന രണ്ടാം സ്ഥാനവും വെള്ളരിക്കുണ്ട് ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇടവകാതലത്തിൽ 246 പോയിൻ്റുകൾ നേടിയ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക ഇടവകയ്ക്കാണ് ഒന്നാം സ്ഥാനം. വെള്ളരിക്കുണ്ട്, തോമാപുരം ഇടവകകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മാതൃവേദി വിഭാഗത്തിൽ ചെമ്പേരി, പൈസക്കരി ഫൊറോനകൾ ഓവറോൾ കിരീടം പങ്കിട്ടു. മണിക്കടവ്, തോമാപുരം ഫൊറോനകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കെ.സി.വൈ.എം. വിഭാഗത്തിൽ ചെമ്പേരി ഫൊറോന ഒന്നാമതെത്തി.
ആലക്കോട് രണ്ടാമതും പൈസക്കരി മുന്നാമതും എത്തി. ചെറുപുഷ്പ മിഷൻ ലീഗ് വിഭാഗത്തിൽ പൈസക്കരി, മണിക്കടവ്, ചെമ്പേരി എന്നിവ യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങൾ നേടി.
സമാപനസമ്മേളനം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരുപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആൻ്റണി മുതുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
കലോത്സവം ജനറൽ കോഡിനേറ്റർ ഫാ. ജോബി കോവാട്ട്, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. മാത്യു തയ്യിൽ, സി.സി. ആൻ്റണി, അബിൻ വടക്കേക്കര, ഫാ. അഖിൽ മാത്യു മുക്കുഴി, സുനിൽ ചെന്നിയ്ക്കൽ, ഫാ. ജിതിൻ വയലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.