ഇടിമിന്നൽ: വീടിന്റെ ഒരു മുറി കത്തിനശിച്ചു

ഇടിമിന്നലില്‍ കത്തി നശിച്ച രാമന്തളി കല്ലേറ്റും കടവ് മന്ദ്യത്ത് കുഞ്ഞമ്പുവിന്റെ വീട്ടു മുറി
ഇടിമിന്നലില്‍ കത്തി നശിച്ച രാമന്തളി കല്ലേറ്റും കടവ് മന്ദ്യത്ത് കുഞ്ഞമ്പുവിന്റെ വീട്ടു മുറി

പയ്യന്നൂർ: രാമന്തളി കല്ലേറ്റും കടവ് മന്ദ്യത്ത് കുഞ്ഞമ്പുവിന്റെ വീട്ടു മുറി ഇടിമിന്നലിൽ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മുകളിലെ നിലയിലെ ഫാൻ മിന്നലേറ്റ് പൊട്ടിത്തെറിച്ചു. കട്ടിലും ബെഡും പൂർണമായി കത്തി. കുഞ്ഞമ്പുവിന്റെ മകൻ ഉപയോഗിക്കുന്ന മുറിയാണ്. അവർ സ്ഥലത്തില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി.

Content Highlights: A room in a house at Ramanthali in Payyannur caught fire and was destroyed following a lightning strike on Friday night.