ധാർമികമൂല്യവും നല്ല സ്വഭാവവും കുട്ടികളിൽ വളർത്തണം -കെ.പി. ശശികല

കിഴക്കേ ചമ്പാട്ട് 
കുടുംബസമ്മേളനം 
കെ.പി. ശശികല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
കിഴക്കേ ചമ്പാട്ട് കുടുംബസമ്മേളനം കെ.പി. ശശികല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

ചമ്പാട്: കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും കുട്ടികളിൽ ധാർമിക മൂല്യങ്ങളും നല്ല സ്വഭാവവും വളർത്തിയെടുക്കുകയും ചെയ്യുന്നതിൽ കുടുംബസംഗമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല പറഞ്ഞു. കിഴക്കേ ചമ്പാട് ശ്രീവത്സം ഗ്രാമസേവാ കേന്ദ്രം സംഘടിപ്പിച്ച ദീപാവലി ആഘോഷവും കുടുംബസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കുട്ടികളെ നല്ല വ്യക്തിത്വങ്ങളായി വളർത്തിയെടുക്കാൻ എളുപ്പവഴികളോ ഒറ്റമൂലികളോ ഇല്ലെന്നും വ്യക്തിനിർമാണം പ്രധാനമായും നടക്കുന്നത് കുടുംബങ്ങളിലൂടെയാണെന്നും അവർ പറഞ്ഞു. പ്രസിഡന്റ് സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തൻവിക, ആൻവിയ, സങ്കീർത്തന എന്നിവർ വന്ദേമാതരം ആലപിച്ചു. സജിന ശൈലേന്ദ്രൻ, പി. പ്രീജിത്ത് എന്നിവർ സംസാരിച്ചു.

Content Highlights: Hindu Aikya Vedi patron KP Sasikala Teacher emphasizes the vital role of families in nurturing moral values and character in children during a gathering at Champad.