കോർപ്പറേഷൻ കേരളോത്സവം: യൂണിവേഴ്സൽ ക്ലബ് തിലാനൂർ ജേതാക്കൾ

കോർപ്പറേഷൻ കേരളോത്സവം കലാ മത്സരങ്ങൾ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു
കോർപ്പറേഷൻ കേരളോത്സവം കലാ മത്സരങ്ങൾ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കോർപ്പറേഷൻ കേരളോത്സവത്തിൽ യൂണിവേഴ്സൽ ക്ലബ് തിലാനൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. റെഡ് സ്റ്റാർ രാമതെരു രണ്ടാം സ്ഥാനവും നേടി.

കലാമത്സരങ്ങൾ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ലിഷ ദീപക്ക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ, സോനാ ജയറാം, വി.കെ. മുഹമ്മദലി, യൂത്ത് കോഡിനേറ്റർ എം.കെ. വരുൺ എന്നിവർ സംസാരിച്ചു.

തോട്ടട എസ്.എൻ. കോളേജ് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പള്ളിക്കുന്ന് മാസ്റ്റേഴ്സ് ഇലവൻ വിജയികളായി. സൺഡേ പ്ലെയേഴ്സ് കണ്ണൂർ രണ്ടാം സ്ഥാനം നേടി. മാസ്റ്റേഴ്സ് ഇലവന്റെ കെ.ശ്രുമീഷ് മാൻ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Universal Club Thilanoor won the overall championship at the Kannur Corporation Keralotsavam cultural competitions inaugurated by Mayor P. Indira.