ജോസ് കൊച്ചുപുരയ്ക്കൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

വെള്ളൂന്നി പ്രൊവിഡന്‍സ് പള്ളി സെമിത്തേരിയില്‍ നടന്ന ജോസ് കൊച്ചുപുരയ്ക്കല്‍ 32-ാം രക്തസാക്ഷിത്വ വാര്‍ഷിക അനുസ്മരണവും പുഷ്പാര്‍ച്ചനയും.
വെള്ളൂന്നി പ്രൊവിഡന്‍സ് പള്ളി സെമിത്തേരിയില്‍ നടന്ന ജോസ് കൊച്ചുപുരയ്ക്കല്‍ 32-ാം രക്തസാക്ഷിത്വ വാര്‍ഷിക അനുസ്മരണവും പുഷ്പാര്‍ച്ചനയും.

കേളകം: ജോസ് കൊച്ചുപുരയ്ക്കൽ 32-ാം രക്തസാക്ഷിത്വ വാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. വെള്ളൂന്നി പ്രൊവിഡൻസ് പള്ളി സെമിത്തേരിയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജെയ്‌സൺ കാരക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാർക്കുളം അധ്യക്ഷതവഹിച്ചു. കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ, പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ, ഡി.സി.സി. അംഗങ്ങളായ വർഗ്ഗീസ് ജോസഫ് നടപ്പുറം, പി.സി രാമകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, ജോയി വേളുപുഴ, വിൽസൺ കൊച്ചുപുര, ലിസി കുന്നോല, ജോർജുകുട്ടി താന്നുവേലിൽ, ഷിജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Content Highlights: The 32nd martyrdom anniversary and floral tribute for Jose Kochupuraykkal were observed at Vellunni Providence Church cemetery in Kelakam.