ആസ്പത്രി പ്രവർത്തനങ്ങൾ അവലോകനം ചെയ്തു

ഇരിക്കൂർ മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവലോകന യോഗത്തിൽ സജീവ് ജോസഫ് എം.എൽ എ സംസാരിക്കുന്നു.
ഇരിക്കൂർ മണ്ഡലത്തിലെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവലോകന യോഗത്തിൽ സജീവ് ജോസഫ് എം.എൽ എ സംസാരിക്കുന്നു.

ഇരിക്കൂർ: ഇരിക്കൂർ മണ്ഡലത്തിലെ എല്ലാ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സി.എച്ച്.സി. എന്നിവിടങ്ങളിലെ ചികിത്സ, മരുന്ന്, അനുബന്ധ സൗകര്യങ്ങൾ എന്നിവയെകുറിച്ച് ഇരിക്കൂർ ഗവ. ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന യോഗം അവലോകനം ചെയ്തു.

സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സുലേഖ, ഡോ. സുനിൽ, ഡോ. അബൂബക്കർ, ഡോ. ആശ, കെ. സൗമിനി, മെഡിക്കൽ ഓഫീസർ ധന്യ, ഡോ. ശ്രീവിദ്യ, പഞ്ചായത്ത് പ്രസിഡൻറുമാരായ സി.കെ. മുഹമ്മദ് സിജോയ് സണ്ണി, സിന്ധു ബെന്നി, ടെസ്സി ആലുംമുട്ടിൽ, മോളി സജി, പ്രിൻസ് ബേബി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം യു.പി. അബ്‌ദുറഹിമാൻ എന്നിവർ സംസാരിച്ചു.

Content Highlights: An evaluation meeting led by MLA Sajeev Joseph was held to review treatment and medical facilities in government hospitals across Irikkur constituency.