വിദ്യാഭ്യാസ പ്രദർശനം

ഇരിക്കൂർ: ഇസ്‌ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രദർശനം 'ഇൻഫിനോവ 2026' സംഘടിപ്പിച്ചു.

ഗിന്നസ് റെക്കോഡ് ജേതാവ് ആൽവിൻ റോഷൻ വിദ്യാഭ്യാസ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ. പി.മുനീറുദ്ദീൻ അധ്യക്ഷനായി. പ്രിൻസിപ്പൽ എൻ.വി. അബ്ദുൾ ഗഫൂർ,

സ്കൂൾ സൊസൈറ്റി സെക്രട്ടറി പി. സിദ്ദിഖ് ഹാജി, പി.ടി.എ. പ്രസിഡന്റ് അഷിത, മടവൂർ അബ്‌ദുൾ ഖാദർ, സ്റ്റാഫ് സെക്രട്ടറി സി.പി. തമ്പാൻ, പി.കെ. വിലാസിനി എന്നിവർ സംസാരിച്ചു.

Content Highlights: Islahi English Medium School in Irikkur organized the Infinova 2026 educational exhibition featuring science, IT, languages, and live pottery demonstrations.