കനത്ത മഴയിൽ വ്യാപാര സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും നാശം

കൂത്തുപറമ്പ്: കനത്ത മഴയിൽ പാറാലിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം. വെള്ളിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിലാണ് രാഗം റെക്‌സിൻ ഹൗസി രാഗം റെക്‌സിൻ ഹൗസിലെ ഇരുന്നൂറോളം വിലകൂടിയ റെക്‌സിനുകളും നൂറ്റമ്പതോളം തുണികളും വെള്ളം കയറി നശിച്ചു. 47 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ആമ്പിലാട് മേഖലയിലും മഴയും കാറ്റും കൃഷിനാശത്തിനിടയാക്കി. കുലച്ചതും കുലയ്ക്കാറായതുമായ മുന്നൂറോളം വാഴകളാണ് വെള്ളിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും നിലംപൊത്തിയത്.

Content Highlights: Heavy rains and winds caused severe damage to commercial shops and agricultural crops in Paraal and Ambilad near Koothuparamba.