കാഞ്ഞങ്ങാട്ടേക്ക് ബസ് അനുവദിക്കണം-സി.എം.പി.

സി.എം.പി പെരിങ്ങോം ബ്രാഞ്ച് സമ്മേളനം ജില്ല ജോയിൻ്റ് സെക്രട്ടറി ബി.സജിത്ത് ലാൽ ഉദ്ഘാടനം ചെയ്യുന്നു
സി.എം.പി പെരിങ്ങോം ബ്രാഞ്ച് സമ്മേളനം ജില്ല ജോയിൻ്റ് സെക്രട്ടറി ബി.സജിത്ത് ലാൽ ഉദ്ഘാടനം ചെയ്യുന്നു

പെരിങ്ങോം: തളിപ്പറമ്പ്-പരിയാരം-മാതമംഗലം-ചട്യോൾ- പെരിങ്ങോം-മാത്തിൽ സ്വാമിമുക്ക് വഴി കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി.സി. ബസ് അനുവദിക്കണമെന്ന് സി.എം.പി. പെരിങ്ങോം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സിക്രട്ടറി ബി. സജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു.

മുതിർന്ന അംഗം വി.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി. രത്നാകരൻ, ജില്ലാ കൗൺസിൽ അംഗം എം. ശ്രീധരൻ, പി.പി. കണ്ണൻ, പി. ഭാസ്കരൻ, കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. കണ്ണൻ (സെക്ര.), സി. ശകുന്തള (ജോ. സെക്ര.).

Content Highlights: The CMP branch conference in Peringome demanded a new KSRTC bus route connecting Taliparamba to Kanhangad via Mathamangalam.