ചാലക്കര പെരുമ വാർഷികം: മത്സരങ്ങൾ നടത്തി

ചാലക്കര പെരുമയുടെ കലാ സാഹിത്യ മത്സരങ്ങൾ ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കര പെരുമയുടെ കലാ സാഹിത്യ മത്സരങ്ങൾ ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മയ്യഴി: ‘ചാലക്കര പെരുമ’യുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ കലാ, സാഹിത്യ മത്സരങ്ങൾ ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി. വത്സൻ അധ്യക്ഷനായി. അഡ്വ. എൻ.കെ. ഇന്ദ്രപ്രസാദ് മുഖ്യാതിഥിയായി. അഡ്വ. പി.കെ. രവീന്ദ്രൻ, എ.സി.എച്ച്. അഷ്റഫ്, ഡോ. പി.കെ. ജയതിലകൻ, പ്രഥമാധ്യാപകൻ കെ.വി. മുരളീധരൻ, കെ. മോഹനൻ, ചാലക്കര പുരുഷു, കെ. ചിത്രൻ, എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു. ചിത്രരചനാമത്സരം, പ്രസംഗമത്സരം, പ്രശ്നോത്തരി എന്നിവ നടന്നു.

Content Highlights: Various arts and literary competitions were held in Mahe as part of the second anniversary celebrations of Chalakkara Peruma.