ബി.ജെ.പി. പ്രകടനം നടത്തി

പാനൂർ: പോക്സോ കേസിലെ പ്രതി മടപ്പുര ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശൻ ഉദ്ഘാടനം ചെയ്തു. എ.കെ. ഭാസ്കരൻ അധ്യക്ഷനായി.
കണ്ണൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജി. ഷിജിലാൽ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രുതി പൊയിലൂർ, കോഴിക്കോട് മേഖല സെക്രട്ടറി കെ.കെ. ധനഞ്ജയൻ, സി.കെ. കുഞ്ഞിക്കണ്ണൻ, രോഹിത് റാം, സഹജ എന്നിവർ സംസാരിച്ചു. എം. രത്നാകരൻ, യു.പി. ബാബു, പി. സുരേന്ദ്രൻ, രജിൽ കുമാർ, കെ.പി. അജിത, സി.പി. രാജീവൻ എന്നിവർ നേതൃത്വം നൽകി.
Content Highlights: BJP workers in Panoor staged a protest march demanding the immediate arrest of POCSO case accused Madappura Chandran.