ജെഴ്സി പുറത്തിറക്കലും സർട്ടിഫിക്കറ്റ് വിതരണവും

അരവഞ്ചാൽ: അരവഞ്ചാൽ യങ് ചാലഞ്ചേഴ്സ് ഗ്രന്ഥാലയത്തിന്റെ ജെഴ്സി പുറത്തിറക്കലും നീന്തൽപരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പെരിങ്ങോം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ വി. സുധീഷ് ഉദ്ഘാടനം ചെയ്തു. ഒ.കെ. അനിൽ അധ്യക്ഷത വഹിച്ചു. കെ.വി. പ്രസന്നൻ, വി.വി. രാജൻ, പൂന്തോടൻ ബാലൻ, ജോർജ് ജോസഫ് കൊങ്ങോല, ടി.വി. സുജിത് നമ്പ്യാർ, കലേഷ് എന്നിവർ സംസാരിച്ചു.
Content Highlights: Young Challengers Library in Aravanchal held its jersey release and distributed certificates to swimming trainees.