വളവും കുന്നും നിവര്‍ന്നു, വയല്‍കിളി സമരം ചരിത്രം; കുതിക്കുന്നു NH66 | പണി തീരുന്ന പാത- 01

നിരത്തില്‍ പറക്കാനുള്ള കേരളത്തിന്റെ ആശകള്‍ക്ക് മുന്നില്‍ കാലങ്ങളായി കൊണ്ടുനടന്ന ആശങ്കകളൊക്കെ പറന്നകലുകയാണ്. ആമയിഴഞ്ചാന്‍ റോഡുകളും കുപ്പിക്കഴുത്തുകളും വളഞ്ഞുപുളഞ്ഞ വഴികളും ഞെരിഞ്ഞമരുന്ന അങ്ങാടികളും മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ജാമുകളുമൊക്കെ പഴങ്കഥയാവുകയാണ്. തോടും പാടവും പുഴകളും മലകളുമൊക്കെ ഇതിനുവേണ്ടി വഴി മാറുകയാണ്. യന്ത്രങ്ങളും മനുഷ്യരും ഒരുപോലെ രാപകല്‍ഭേദമന്യേ പ്രവര്‍ത്തനനിരതമാണ്. 45 മീറ്റർ വീതിയെന്ന ആ സ്വപ്നപാതയിലേയ്ക്ക് ഇനി രണ്ട് വര്‍ഷത്തിന്റെ ദൂരം മാത്രം. മഹാരാഷ്ട്രയിലെ പനവേലില്‍ തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ അവസാനിക്കുന്ന ദേശീയ പാത 66-ന്റെ 1611 കിലോ മീറ്ററില്‍ 643.295 കിലോ മീറ്ററും കേരളത്തിലൂടെയാണ്. സംസ്ഥാനത്തെ നെടുകെ പിളര്‍ത്തിക്കൊണ്ടാണെങ്കിലും പുതുമോടി കൈവരിക്കുന്ന പാതയുടെ പ്രധാന ഗുണഭോക്താവ് കേരളമാണെന്നതില്‍ തര്‍ക്കമില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 24 സ്ട്രെച്ചുകളിലായിട്ടാണ് കേരളത്തില്‍ പണി പുരോഗമിക്കുന്നത്.
2026-ല്‍ ആ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിയുമോ? എവിടയൊക്കെ പണി പൂര്‍ത്തിയായി? ഓരോ റീച്ചിലെയും സ്ഥിതി എന്താണ്. നിര്‍മാണ പ്രവൃത്തികള്‍ നിലവിലെ ജനജീവിതത്തെ എങ്ങനെയാണ് മാറ്റിമറിക്കുന്നത്.? മാതൃഭൂമി ഡോട്ട് കോം സംഘം ഒരു അന്വേഷണയാത്രയ്ക്ക് ഇറങ്ങുകയാണ്, കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെ...
Content Highlights: National Highway-66 Development in Kasargode Kannur Kozhikode Districts