ഒരു Hi മതി; ലഹരിവസ്തു ഇൻബോക്സിലെത്തും വീട്ടുമുറ്റത്തും; കുട്ടികളും ഇര | മായക്കാഴ്ച്ചയുടെ മാരകലോകം 02

ലഹരി വിഴുങ്ങുന്നവരെക്കുറിച്ചാണ് കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനം ചർച്ചചെയ്തു കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ലഹരിക്കടിമപ്പെടുന്നതെന്ന ചോദ്യം പല ഭാഗങ്ങളിൽനിന്നും ഉയരുന്നുണ്ട്. സംസ്ഥാനത്ത് സ്കൂളുകൾ കേന്ദ്രീകരിച്ചും നഗരങ്ങൾ കേന്ദ്രീകരിച്ചും ലഹരി മാഫിയകൾ വ്യാപകമാകുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലഹരിക്കു തടയിടാൻ സർക്കാരും പോലീസും ശക്തമായി പരിശ്രമിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ലഹരി വിപണി സജീവമായിത്തന്നെ തുടരുന്നുണ്ട്. പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ലഹരി വ്യാപകമാകുന്നത് എന്ന ചോദ്യത്തിനുത്തരം തേടിച്ചെന്നാൽ സമൂഹ മാധ്യമങ്ങളിലേക്ക് എത്തിപ്പെടും. യൂട്യൂബ് പോലെയുള്ള വീഡിയോ പ്ലാറ്റ് ഫോമുകൾക്കും സമൂഹ മാധ്യമങ്ങൾക്കും ലഹരി ഉപയോഗം വർധിക്കുന്നതിൽ ഗണ്യമായ പങ്കുണ്ടെന്നാണ് അന്വേഷിച്ചു ചെന്നാൽ കാണാൻ സാധിക്കുക.
ലഹരിയിലേക്ക് തുറക്കുന്ന വാതിൽ
Content Highlights: drugs selling via social media engane mathiyo e bodham investigation series